വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ദുരിതാശ്വാസത്തിനായുള്ള 484 ബില്യണ്‍ ഡോളറിന്റെ പാക്കേജിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കൻ ജനപ്രതിനിധി സഭയിൽ അഞ്ചിനെതിരെ 388 വോട്ടിന് അംഗീകാരം ലഭിച്ച പാക്കേജിൽ ചെറുകിട ബിസിനസുകളുടെ പുനരുദ്ധാരണം, ആശുപത്രികൾ, കോവിഡ് പരിശോധന തുടങ്ങിയവയ്ക്കാണ് പണം ലഭ്യമാകുക.
ചെറുകിട ബിസിനസുകാർക്ക് 370 ബില്യണ്‍ ഡോളറും ചെലവുകൾ വഹിക്കാൻ പാടുപെടുന്ന ആശുപത്രികൾക്ക് 75 ബില്യണ്‍ ഡോളറും രോഗത്തിന്റെ പരിശോധന വേഗത്തിലാക്കാനുള്ള ശ്രമങ്ങൾക്ക് 25 ബില്യണ്‍ ഡോളറുമാണ് ദുരിതാശ്വാസ പാക്കേജിൽ നീക്കിവെച്ചിരിക്കുന്നത്.
484 ബില്യണ്‍ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജിൽ ട്രംപ് ഒപ്പുവച്ചു
03:17 AM Apr 25, 2020 | Deepika.com