ന്യൂഡൽഹി: ഡൽഹിയിൽ കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം 2500 കടന്നു. വെള്ളിയാഴ്ച 138 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 2514 ആയി.
ഇന്ന് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മൂലം സംസ്ഥാനത്ത് 53 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ മരണത്തിന്റെ 54 ശതമാനവും അറുപത് വയസിനു മുകളിലുള്ളവരാണ്.
ഡൽഹിയിൽ കൊറോണ ബാധിതരുടെ എണ്ണം 2500 കടന്നു
10:16 PM Apr 24, 2020 | Deepika.com