സ്പ്രി​ങ്ക്ള​ർ: പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ

07:35 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ വി​വാ​ദ​മു​യ​ർ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​പ​ക്ഷം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ. സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്മേ​ൽ ജ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ച വി​ശ്വാ​സം ത​ക​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ് സ്പ്രി​ങ്ക്ള​ർ വി​വാ​ദം. മ​ര​ണം മ​ണ​ക്കു​ന്ന സ​മ​യ​ത്തും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും മു​ന്നി​ൽ​ക്ക​ണ്ട് മാ​ത്രം ന​ട​ത്തി​യ രാ​ഷ്ട്രീ​യ നെ​റി​കേ​ട് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യും.

ഹ​ർ​ജി​ക്കാ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യം പ​റ​യാ​ൻ ഉ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ൾ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ രാ​ഷ്ട്രീ​യ ജ​ൽ​പ്പ​ന​ങ്ങ​ൾ​ക്ക് കേ​ര​ളീ​യ ജ​ന​ത മ​റു​പ​ടി പ​റ​യു​മെ​ന്നും ഡി​വൈ​എ​ഫ്ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.