ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

06:34 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​ല്ലാ​തെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ളും കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കൊ​റോ​ണ മൂ​ല​മ​ല്ലാ​തെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ മൂ​ലം അ​ന്താ​രാ​ഷ്ട്ര വി​മ​ന സ​ർ​വീ​സു​ക​ൾ‌ നി​ർ‌​ത്തി​വ​ച്ച​ത് ഗ​ൾ​ഫ് മ​ല​യാ​ളി​ക​ളെ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് പു​തി​യ പ്ര​ശ്നം. മൃ​ത​ദേ​ഹ​ങ്ങ​ൾ‌ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം. ഇ​ന്ത്യ​ൻ എം​ബ​സി​ക​ളാ​വ​ട്ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് നി​രാ​ക്ഷേ​പ പ​ത്രം വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്.

കോ​വി​ഡ് മൂ​ല​മ​ല്ലാ​തെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്രം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റോ നി​രാ​ക്ഷേ​പ പ​ത്ര​മോ ആ​വ​ശ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ ച​ര​ക്ക് വി​മാ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ൾ അ​യ​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​രാ​ക്ഷേ​പ പ​ത്രം ഇ​ല്ലാ​തെ​ത​ന്നെ മൃ​ത​ദേ​ഹം അ​യ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട എം​ബ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​നും നൂ​ലാ​മാ​ല​ക​ൾ ഒ​ഴി​വാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ താ​മ​സ​മി​ല്ലാ​തെ നാ​ട്ടി​ലെ​ത്തി​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.