സം​സ്ഥാ​ന​ത്ത് ഇ​നി ഗ്രീ​ൻ സോ​ൺ ഇ​ല്ല: മു​ഖ്യ​മ​ന്ത്രി

06:01 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി ഗ്രീ​ൻ സോ​ൺ ഉ​ണ്ടാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മെ​യ് മൂ​ന്നു വ​രെ സം​സ്ഥാ​ന​ത്ത് ഒ​രു പ്ര​ദേ​ശ​ത്തും ഗ്രീ​ൻ സോ​ണാ​യി തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

തൃ​ശൂ​രിലും ആ​ല​പ്പു​ഴ​യിലും കോ​വി​ഡ് രോ​ഗി​ക​ളി​ല്ലാ​തായ​തോ​ടെ ഇ​വി​ട​ങ്ങ​ളെ ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മറുപടിയായാണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച കോ​ട്ട​യ​ത്തി​ന്‍റെ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് ഇ​നി ഗ്രീ​ൻ സോ​ൺ വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്.

കോ​വി​ഡ് രോ​ഗി​ക​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടാ​ലും അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ണ്ടാ​കും. അ​വ​ർ പോ​സി​റ്റീ​വ് ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.