സ്പ്രി​ങ്ക്ള​റു​മാ​യി മു​ന്നോ​ട്ടു​പോ​കും, പ്ര​തി​പ​ക്ഷ ആ​രോ​പ​ണം നി​രാ​ക​രി​ക്കു​ന്ന വി​ധി: മു​ഖ്യ​മ​ന്ത്രി

05:51 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ നി​രാ​ക​രി​ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ർ‌​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​പ​ക്ഷ ആ​വ​ശ്യം ക​രാ​ർ റ​ദ്ദാ​ക്ക​ണം, സ്റ്റേ ​ചെ​യ്യ​ണം എ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ ര​ണ്ടും കോ​ട​തി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് കാ​ണു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന​ണ് കോ​ട​തി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഡാ​റ്റാ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഡാ​റ്റാ സു​ര​ക്ഷ​യ്ക്കു മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. അ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ല. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കൈ​യി​ൽ കി​ട്ടി​യ​തി​നു ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.