അ​ന്ത​സു​ണ്ടെ​ങ്കി​ൽ സ്പ്രി​ങ്ക്ള​ർ ക​രാ​ർ റ​ദ്ദാ​ക്ക​ണം: ചെ​ന്നി​ത്ത​ല

04:48 PM Apr 24, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന് അ​ന്ത​സു​ണ്ടെ​ങ്കി​ൽ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ പ്ര​തി​പ​ക്ഷം സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പ്രി​ങ്ക്ള​ർ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച 99 ശ​ത​മാ​നം കാ​ര്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് തെ​ളി​ഞ്ഞു. ഡേ​റ്റ സു​ര​ക്ഷ, വ്യ​ക്തി​യു​ടെ അ​നു​മ​തി എ​ന്നീ ആ​ശ​ങ്ക​ക​ൾ കോ​ട​തി അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ‌ അ​സ​ന്തു​ഷ്ടി നി​ല​നി​ൽ​ക്കു​ന്നെ​ന്ന് വ്യ​ക്ത​മാ​ണ്. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ഡേ​റ്റ അ​ഴി​മ​തി ന​ട​ത്താ​നു​ള്ള ശ്ര​മം ന​ട​പ്പാ​വി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.