കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നടത്തിയ പ്ലാ​സ്മ തെ​റാ​പ്പി ഫ​ല​പ്ര​ദം: കേ​ജ​രി​വാ​ള്‍

02:50 PM Apr 24, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: നാ​ല് കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ലാ​സ്മ തെ​റ​പ്പി ചി​കി​ത്സ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ര​ണ്ട് പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും ഈ ​ചി​കി​ത്സ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് പ്ലാ​സ്മ തെ​റ​പ്പി ചി​കി​ത്സ ന​ട​ത്തി​യ​തെ​ന്നും ചി​കി​ത്സ​ഫ​ലം വ​ള​രെ ഫ​ല​പ്ര​ദമായിരുന്നുവെന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ആ​രും ക​രു​ത​രു​തെ​ന്നും ഇ​ത് പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. രോ​ഗം ഭേ​ദ​മാ​യ ര​ണ്ട് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഉ​ട​ന്‍ മ​ട​ങ്ങും. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും കേ​ജ​രി​വാ​ള്‍ കൂട്ടിച്ചേർത്തു.

അ​തേ​സ​മ​യം, 2,376 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ 50 പേ​ര്‍ മ​രി​ച്ചു.