വാഷിംഗ്ടണ്‍ ഡിസി: സൂര്യപ്രകാശത്തിന് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്നും താപനിലയും ഈര്‍പ്പവും വര്‍ധിക്കുന്നത് വൈറസിന് അനുകൂലമായ സാഹചര്യമല്ല സൃഷ്ടിക്കുന്നതെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞർ.
യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപദേഷ്ടാവ് വില്യം ബ്രയാനാണ് ഇത് സംബന്ധിച്ച് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്ന നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നും വായുവിലും ഉപരിതലത്തിലും വച്ച് സൂര്യപ്രകാശത്തിന് വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
വൈറസിന്റെ ജനിതക ഘടനയെ അള്‍ട്രാവയലറ്റ് റേഡിയേഷന് തകരാറിലാക്കുമെന്നും വേനല്‍ക്കാലത്തോടെ വൈറസിന്റെ വ്യാപനം അവസാനിക്കുമെന്നും വില്യം ബ്രയാൻ കൂട്ടിച്ചേര്‍ത്തു.
സൂര്യപ്രകാശം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞർ
12:39 PM Apr 24, 2020 | Deepika.com