തിരുവനന്തപുരം: കോവിഡ് വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസം ആറ് ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്.
ഈ തുക പ്രത്യേക ട്രഷറി സേവിംഗ്സ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ നിന്നും 30 ശതമാനം പിടിക്കും. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കിയ ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. ധനമന്ത്രി തോമസ് ഐസക്ക് ആണ് ഈ നിര്‍ദേശം പറഞ്ഞത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിറങ്ങി
10:14 AM Apr 24, 2020 | Deepika.com