മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നു. 6,430 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 778 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 283 പേര് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്രയിലെ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മുംബൈയിലാണ്. 4,025 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 522 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 167 പേര് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 214 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. 13 പേര് മരിക്കുകയും ചെയ്തു. പത്ത് ലക്ഷത്തില്‍ അധികം ആളുകളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നു, മുംബൈയില്‍ മാത്രം 4,025 രോഗികള്‍
09:45 AM Apr 24, 2020 | Deepika.com