ബംഗളൂരുവിൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്

09:42 AM Apr 24, 2020 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ പ​ടാ​രാ​യ​ണ​പു​രി​ൽ​വ​ച്ച് ഏ​പ്രി​ൽ 19നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ബം​ഗ​ളൂ​രി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത 54 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ഞ്ച് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ഇ​വ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റു. കൂ​ടാ​തെ ഇ​വ​ർ വ​ന്ന ആം​ബു​ല​ൻ​സും അ​ക്ര​മി​ക​ൾ ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്തി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പു​തി​യ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​ന്നി​രു​ന്നു.