ന്യൂഡൽഹി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാരെ തിരിച്ചെത്തിക്കാൻ 14 വിമാനങ്ങൾ കൂടി ഏർപ്പെടുത്തിയതായി ബ്രിട്ടൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 3,600 പൗരൻമാരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലുള്ള പൗരൻമാരെ ഒഴിപ്പിക്കാൻ ഇതുവരെ 52 വിമാനങ്ങളാണ് ബ്രിട്ടൺ സജ്ജമാക്കിയത്. ഈ വിമാനങ്ങളിൽ ഇന്ത്യയിൽ കുടുങ്ങിയ 13,000 പൗരന്മാരെ തിരിച്ചു നാട്ടിലെത്തിക്കാനാണ് ബ്രിട്ടന്റെ ശ്രമം. ഇതുവരെ 6,500 പേരെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിച്ചു.
വരും ആഴ്ച്ചകളിൽ ഏഴായിരത്തോളം പൗരന്മാരെ കൂടി ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് ഒഴിപ്പിക്കും.
ഇന്ത്യയില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടന്റെ 14 വിമാനങ്ങള്‍ കൂടി
06:39 AM Apr 24, 2020 | Deepika.com