നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​മെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്

03:42 AM Apr 24, 2020 | Deepika.com
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ലോ​ക്ക്ഡൗ​ൺ ഏ​പ്രി​ൽ 30ന് ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘു​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി​റി​ൾ റ​മാ​ഫോ​സ. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ അ​ഞ്ചു ത​ര​ത്തി​ലു​ള്ള അ​ലേ​ർ​ട്ട് സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്നും വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ടെ​ലി​വി​ഷ​ൻ പ്ര​സം​ഗ​ത്തി​ൽ റ​മാ​ഫോ​സ അ​റി​യി​ച്ചു.

മേ​യ് ഒ​ന്നി​ന് ക​ർ​ശ​ന​മാ​യ അ​ഞ്ചാം ഘ​ട്ട​ത്തി​ൽ​നി​ന്ന് നാ​ലാം ഘട്ടത്തിലേക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റും. ഇ​തി​ൽ ഖ​ന​ന മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ചി​ല മേ​ഖ​ല​ക​ളെ അ​നു​വ​ദി​ക്കും. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ‌​ത്തി​ക​ൾ അ​ട​ച്ചി​രി​ക്കും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ ഒ​രു യാ​ത്ര​യും അ​നു​വ​ദി​ക്കി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ സ്ഥി​രീ​ക​രി​ച്ച 75 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളും രാ​ജ്യ​ത്തെ ആ​റ് മെ​ട്രോ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും റ​മാ​ഫോ​സ വി​ശ​ദ​മാ​ക്കി. നേ​ര​ത്തേ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി റ​മാ​ഫോ​സ ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് ഇരുവരും ച​ർ​ച്ച ചെ​യ്ത​താ​യാണ് വിവരം.