കോട്ടയം: റേഷൻ കടകൾ വഴി സർക്കാർ നൽകുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ച നടപടി വിവാദത്തിൽ. വൈക്കം ടിവി പുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശേരി മാടപ്പള്ളിയിലെ സിപിഎം ഓഫീസിലുമാണ് കിറ്റുകള്‍ സൂക്ഷിച്ചത്.
സംഭവം അറിഞ്ഞ് കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതേതുടർന്ന് പോലീസും ഭക്ഷ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി ഭക്ഷ്യധാന്യ കിറ്റുകൾ പാർട്ടി ഓഫീസുകളിൽനിന്നും മറ്റൊരിടത്തേക്കു മാറ്റി.
അതേസമയം, ഇത്രയും അധികം ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് സിപിഐയുടെ വിശദീകരണം.
സർക്കാർ നൽകുന്ന സൗജന്യകിറ്റ് സിപിഎം, സിപിഐ ഓഫീസുകളിൽ
02:58 AM Apr 24, 2020 | Deepika.com