മാം​സാ​ഹാ​രി​ക​ൾ കാ​ര​ണം സ​സ്യാ​ഹാ​രി​ക​ളും സ​ഹി​ക്കേ​ണ്ടി വ​രു​ന്നു; നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി

01:25 AM Apr 24, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മാം​സ-​മ​ത്സ്യ​ത്തി​ന്‍റെ ഉ​പ​ഭോ​ഗം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ര്‍​ജി. വി​ശ്വ ജ​യി​ന്‍ സം​ഗ​ത​ന്‍ എ​ന്ന മ​ത​സം​ഘ​ട​ന​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കോ​ഴി​യി​റ​ച്ചി, മു​ട്ട ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ മൃ​ഗ​ങ്ങ​ള്‍, പ​ക്ഷി​ക​ള്‍, മ​ത്സ്യം എ​ന്നി​വ​യെ കൊ​ല്ലു​ന്ന​ത് പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

മാം​സാ​ഹാ​രി​ക​ള്‍ കാ​ര​ണം സ​സ്യാ​ഹാ​രി​ക​ള്‍ സ​ഹി​ക്കേ​ണ്ടി വ​രു​ന്നു. കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം എ​വി​ടെ​നി​ന്നാ​ണെ​ന്ന് കൃ​ത്യ​മാ​യി സ്ഥീ​രി​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ മാം​സാ​ഹാ​രത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.