പ്ര​തീ​ക്ഷ​യി​ൽ ലോ​കം.. യു​കെ​യി​ൽ മ​നു​ഷ്യ​രി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം തു​ട​ങ്ങി

12:48 AM Apr 24, 2020 | Deepika.com
ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് വാ​ക്സി​ൻ വി​ക​സി​പ്പി​ക്കാ​നു​ള്ള ബ്രി​ട്ട​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​നു​ഷ്യ​രി​ൽ വാ​ക്സി​ൻ‌ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ട്ര​യ​ൽ ആ​രം​ഭി​ച്ചു. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ജെ​ന്ന​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്.

ഈ ​വാ​ക്സി​ന് 80 ശ​ത​മാ​നം വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​തീ​ക്ഷ. ട്ര​യ​ൽ ആ​രം​ഭി​ക്കു​മ്പോ​ൾ​ത്ത​ന്നെ ജെ​ന്ന​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ടീം ​ഉ​ത്പാ​ദ​ന​ത്തി​നു​ള്ള ച​ട്ട​വ​ട്ട​ങ്ങ​ളും ഒ​രു​ക്കു​ക​യാ​ണ്. വി​ജ​യി​ച്ചാ​ൽ സെ​പ്റ്റം​ബ​റോ​ടെ ഒ​രു ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ത​യാ​റാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ചാ​ഡോ​ക്സ് 1 എ​ൻ​കോ​വ്-19 എ​ന്നാ​ണ് വാ​ക്സിന് ​പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​തി​നെ​ട്ടി​നും 55നും ​ഇ​ട​യി​ലു​ള്ള രോ​ഗ​ബാ​ധി​ത​രാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലാ​ണ് ആ​ദ്യ ട്ര​യ​ലു​ക​ൾ ന​ട​ത്തു​ന്ന​ത്. പ​രീ​ക്ഷ​ണ​ത്തി​നു നി​ര​വ​ധി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.