തിരുവനന്തപുരം: റംസാൻ നോമ്പുകാലം കണക്കിലെടുത്ത് സംസ്ഥാനത്തെ റസ്റ്ററൻറുകളിൽ നിന്ന് പാഴ്സൽ നൽകാനുള്ള സമയം നീട്ടി. രാത്രി പത്തുവരെ പാഴ്സൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നോമ്പുകാലത്ത് പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
റംസാൻ നോമ്പ്; റസ്റ്ററൻറുകളിൽ പാഴ്സൽ നൽകാനുള്ള സമയം നീട്ടി
10:02 PM Apr 23, 2020 | Deepika.com