മും​ബൈ​യി​ൽ കൊ​റോ​ണ രോ​ഗി​ക​ൾ 4,025; വ്യാ​ഴാ​ഴ്ച മാ​ത്രം 552 പേ​ർ​ക്ക് രോ​ഗം

09:29 PM Apr 23, 2020 | Deepika.com
മും​ബൈ: ഇ​ന്ത്യ​യു​ടെ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന കേ​ന്ദ്ര​മാ​യി മും​ബൈ മാ​റു​ന്നു. വ്യാ​ഴാ​ഴ്ച മും​ബൈ​യി​ൽ 552 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മും​ബൈ​യി​ലെ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 4,025 ആ​യി.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ മാ​ത്രം 25 പു​തി​യ കേ​സു​ക​ൾ ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ധാ​രാ​വി​യി​ലെ‌ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 214 ആ​യി ഉ​യ​ർ​ന്നു. ധാ​രാ​വി​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് 13 പേ​രാ​ണ് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മും​ബൈ​ ഉ​ൾ​പ്പെ​ടെ ഇ​ന്ന് 778 പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് രോ​ഗം ക​ണ്ടെ​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ രോ​ഗി​ക​ൾ 6427 ആ​യി. 14 പേ​രാ​ണ് വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധ​ച്ച് മ​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും ഇ​തോ​ടെ ഉ​യ​ർ​ന്നു. സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച് 283 പേ​രാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച 24 മ​ണി​ക്കൂ​റി​നി​ടെ 1,409 പോ​സി​റ്റീ​വ് കേ​സു​ക​ളും 34 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 21,797 ആ​യി. മ​ര​ണ സം​ഖ്യ 686 ആ​യി ഉ​യ​ർ​ന്നു.