തിരുവനന്തപുരം: കോവിഡ് സാമൂഹ്യ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം ടെസ്റ്റ് നടത്തുന്നു. ആരോഗ്യപ്രവർത്തകർ, പോലീസ്, ഹോം ഡെലിവറി നട ത്തുന്നവർ, സന്നദ്ധ പ്രവർത്തകർ, അതിഥി തൊഴിലാളികൾ എന്നിവർക്കിടയിലാണ് റാൻഡം ടെസ്റ്റ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവൻ ആളുകളേയും കണ്ടെത്തി പരിശോധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർക്കും പോലീസിനും അതിഥി തൊഴിലാളികൾക്കും റാൻഡം ടെസ്റ്റ്
08:49 PM Apr 23, 2020 | Deepika.com