തിരുവനന്തപുരം: ഡ്യൂട്ടിയിലുള്ള സ൪ക്കാ൪ ഉദ്യോഗസ്ഥർക്കു ജില്ലയ്ക്കുള്ളിലും പുറത്തേക്കും സഞ്ചരിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പോലീസ് കാര്യാലയങ്ങളിൽ നിന്നും പാസുകൾ വിതരണം ചെയ്യും. ജീവനക്കാർക്കു ഡ്യൂട്ടിക്ക് ഹാജരാകാൻ ആവശ്യമായ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും പൊതുഭരണ വകുപ്പ് സെക്രട്ടറി കത്തു നൽകിയിരുന്നു.
സർക്കാർ ജീവനക്കാരെ പോലീസ് തടയുന്ന സാഹചര്യത്തിലാണ് തിരിച്ചറിയൽ കാർഡും ഡ്യൂട്ടി ചാർട്ടിന്റെ ഉത്തരവും ഹാജരാക്കുന്ന ജീവനക്കാർക്കു ജില്ലയ്ക്കകത്തും ജില്ലവിട്ടും യാത്ര ചെയ്യാൻ അനുമതി നൽകണമെന്നു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടത്. ഓഫീസുകൾ തുറക്കുമ്പോൾ പരമാവധി ജില്ലയ്ക്കുള്ളിലുള്ളവരേയും അതിനു സാധിച്ചില്ലെങ്കിൽ അയൽ ജില്ലയിലെ ജീവനക്കാരെയും ഡ്യൂട്ടിക്കു നിയോഗിക്കാൻ നി൪ദേശിച്ചിരുന്നു.
കോവിഡ്: സ൪ക്കാ൪ ഉദ്യോഗസ്ഥർക്കു പാസുകൾ വിതരണം ചെയ്യും
08:06 PM Apr 23, 2020 | Deepika.com