വീ​ട്ടി​ലി​രു​ന്ന​പ്പോ​ൾ വാ​റ്റ് കൂ​ടി; അ​പ​ക​ട​ക​രം, ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു മു​ഖ്യ​മ​ന്ത്രി

08:06 PM Apr 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​നം വ​ർ​ധി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​പ​ക​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ്ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളും ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​നം വ​ർ​ധി​ക്കു​ന്ന​ത്. ഇ​തു പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തു വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.