മ​ല​ക്ക​പ്പാ​റ​യി​ലെ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം; പ​രി​ശോ​ധ​ന​യ്ക്കു ഡ്രോ​ണ്‍

07:36 PM Apr 23, 2020 | Deepika.com
തൃ​ശൂ​ർ: ത​മി​ഴ്നാ​ട്-​കേ​ര​ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മ​ല​ക്ക​പ്പാ​റ​യി​ലെ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്നു​ക​യ​റ്റം. ഇ​തു ത​ട​യാ​ൻ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് നി​ർ​ദേ​ശം ന​ൽ​കി.

മ​ല​ക്ക​പ്പാ​റ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ലെ​ത്തി സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​തി​നു​ശേ​ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റൂ​റ​ൽ എ​സ്പി കെ.​പി. വി​ജ​യ​കു​മാ​റും ജി​ല്ലാ ക​ള​ക്ട​റോ​ടൊ​പ്പം ചെ​ക്ക്പോ​സ്റ്റ് സ​ന്ദ​ർ​ശി​ച്ചു.

ത​മി​ഴ്നാ​ടി​ന്‍റെ ചെ​ക്ക് പോ​സ്റ്റും ഇ​രു​വ​രും സ​ന്ദ​ർ​ശി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കേ​ര​ള​വും ത​മി​ഴ്നാ​ടും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉൗ​ട് വ​ഴി​ക​ളെ​ല്ലാം അ​ട​ച്ച​താ​യും നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.