വയനാട്: കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലാ അതിർത്തികളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള.
ജില്ലയിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങളെടുക്കാൻ പോകുന്ന ചരക്ക് വാഹന ്രെഡെവർമാരെയും ക്ലീനർമാരെയും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ചരക്ക് വാഹന ഉടമകളുടെ സത്യവാങ്മൂലം അന്തർ സംസ്ഥാന അതിർത്തി കടന്നു പോകുന്ന ചരക്ക് വാഹനങ്ങളിൽ പോകുന്നവർ കരുതണം. മറ്റു ജില്ലകളിൽനിന്ന് കാട്ടുവഴികളിലൂടെ ജില്ലയിലേക്ക് വരുന്നത് തടയാൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള കർശനമായ പരിശോധനയുണ്ടാവും.
എക്സൈസ് വാഹനത്തിൽ സ്ത്രീയെ കർണാടകയിലേക്ക് അതിർത്തി കടത്തിവിട്ട സംഭവത്തിൽ വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യാത്രാ പാസ് അനുവദിച്ച് കിട്ടുന്നതിനു എന്തെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്യോഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ പറഞ്ഞു.
തിരുനെല്ലി പഞ്ചായത്തിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. കാട്ടിൽ പോകുന്നവർ നിർബന്ധമായും ലേപനങ്ങൾ പുരട്ടണം. കുരങ്ങുകൾ പുഴയോരത്ത് ചത്തുകിടക്കുന്നതുകണ്ട സാഹചര്യത്തിൽ പുഴകളിൽ മീൻ പിടിക്കാൻ പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു.
കുരങ്ങുകൾ ചത്തനിലയിൽ; കുരങ്ങുപനി ഭീഷണി; വയനാട്ടിൽ കനത്ത ജാഗ്രത
07:24 PM Apr 23, 2020 | Deepika.com