തിരുവനന്തപുരം: കേരളത്തിലേക്കുള്ള ചരക്കുനീക്കം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2224 ട്രക്കുകളാണ് ബുധനാഴ്ച കേരളത്തിലേക്കു വന്നത്.
പഴം പച്ചക്കറി എന്നിവരുടെ നീക്കങ്ങളിലും സംഭരണത്തിലും വലിയ പ്രശ്നങ്ങളില്ല. എല്ലാ ഇനത്തിന്റെയും സ്റ്റോക്ക് കൃത്യമായി പരിശോധിച്ച് സാധനങ്ങൾ സംഭരിക്കുന്നത് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കും. രോഗബാധയുള്ളവർ കേരളത്തിലേക്കു കടന്നുവരുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചരക്കുനീക്കം നല്ല രീതിയിൽ; അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഡോക്ടർമാർ
07:05 PM Apr 23, 2020 | Deepika.com