ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; കോ​ട്ട​യം മാ​ർ​ക്ക​റ്റ് അ​ട​ച്ചു

07:04 PM Apr 23, 2020 | Deepika.com
കോ​ട്ട​യം: ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കൊ​റോ​ണ വൈ​റ​സ് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ കോ​ട്ട​യം മാ​ർ​ക്ക​റ്റ് അ​ട​ച്ചു. മാ​ർ​ക്ക​റ്റി​ലെ മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കോ​ട്ട‍​യ​ത്തെ​യും ഇ​ടു​ക്കി​യേ​യും ഇ​ന്ന് ഗ്രീ​ൻ സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ഈ ​ര​ണ്ടു ജി​ല്ല​ക​ളി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് ഇ​രു ജി​ല്ല​ക​ളെ​യും ഓ​റ​ഞ്ച് സോ​ണി​ലേ​ക്കു മാ​റ്റി​യ​ത്. കോ​ട്ട​യ​ത്ത് ര​ണ്ടു​പേ​ർ​ക്കും ഇ​ടു​ക്കി​യി​ൽ നാ​ലു പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നാ​ലു ജി​ല്ല​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ റെ​ഡ് സോ​ണി​ലു​ള്ള​ത്. കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളാ​ണി​വ. ഓ​റ​ഞ്ച് സോ​ണി​ലു​ള്ള 10 ജി​ല്ല​ക​ളി​ലും ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ച്ചു​പൂ​ട്ടും.