കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ്; താ​ൻ പ​റ​ഞ്ഞ​ത് തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്ന് സി​ഡി​സി ഡ​യ​റ​ക്ട​ർ

07:10 AM Apr 23, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം വ​ര​വ് സം​ബ​ന്ധി​ച്ച് താ​ൻ പ​റ​ഞ്ഞ​ത് തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്ന് അ​മേ​രി​ക്ക​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് റെ​ഡ്ഫീ​ൽ​ഡ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ പ്ര​തി​ദി​ന വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് റോ​ബ​ർ​ട്ട് റെ​ഡ്ഫീ​ൽ​ഡ് ഇ​ത് സംം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

രാ​ജ്യ​ത്തെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​കു​മെ​ന്ന​ല്ല താ​ൻ പ​റ​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ശൈ​ത്യ​കാ​ല​ത്ത് പ​നി​യും അ​തി​നൊ​പ്പം കോ​വി​ഡും കൂ​ടി വ​ന്നാ​ൽ അ​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് താ​ൻ സൂ​ചി​പ്പി​ച്ച​തെ​ന്നും റോ​ബ​ർ​ട്ട് റെ​ഡ്ഫീ​ൽ​ഡ് പ​റ​ഞ്ഞു.

ര​ണ്ടു വൈ​റ​സു​ക​ൾ ഒേ​രേ​സ​മ​യം വ​ന്നാ​ൽ അ​ത് എ​ത്ര​ത്തോ​ളം ദു​ഷ്ക​ര​മാ​കു​മെ​ന്ന് പ​റ​യാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേഹം ന്യാ​യീ​ക​രി​ച്ചു. ആ​ളു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് താ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ഡി​സി ഡ​യ​റ​ക​ട​റു​ടെ വാ​ക്കു​ക​ളെ തെ​റ്റി​ധ​രി​ക്കു​കയാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ണെ​ന്നും ട്രം​പും കൂ​ട്ടി​ച്ചേ​ർ​ത്തു.