ന്യൂഡൽഹി ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബിൽഗേറ്റ്സ്. രോഗവ്യാപനം കുറച്ചുകൊണ്ടു വരുന്നതിലടക്കം ഇന്ത്യ മികച്ച പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ബിൽഗേറ്റ്സ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗപ്രതിരോധത്തിന് ഡിജിറ്റൽ മേഖലയും ഇന്ത്യ പ്രയോജനപ്പെടുത്തുന്നുവെന്നും ഇത് നല്ല മാതൃകയാണെന്നും ബിൽഗേറ്റ്സ് ചൂണ്ടിക്കാട്ടി. ആരോഗ്യ സേതു ആപ് രൂപീകരിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു.
ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ പണം മാറ്റി വയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും ബിൽഗേറ്റ്സ് സ്വാഗതം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനം: ഇന്ത്യയെ പ്രശംസിച്ച് ബിൽഗേറ്റ്സ്
07:10 AM Apr 23, 2020 | Deepika.com