ന്യൂയോർക്ക്: കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന അമേരിക്കയിൽ കടുവകൾക്കും സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ നാലു കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കുമാണ് കോവിഡ് ബാധിച്ചത്.
മൃഗശാലയിലെ ജീവനക്കാരിൽനിന്ന് രോഗം പകർന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഏപ്രിൽ ആദ്യം മൃഗശാലയിലെ മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം കണ്ടെത്തിയിരുന്നു.
അമേരിക്കയിൽ കടുവകൾക്കും സിംഹങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു
11:32 AM Apr 23, 2020 | Deepika.com