ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിലും, ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്ന് നിർദേശം ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യമെന്പാടും മാസ്ക് നിർമാണങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രപതി ഭവനിലെ ശക്തി ഹട്ടിലും മാസ്ക് നിർമാണം നടക്കുന്നുണ്ട്.
ബുധനാഴ്ച മാസ്കുകൾ തയ്ക്കാൻ അപ്രതീക്ഷിതമായി ഒരാൾക്കൂടി എത്തി. പ്രഥമ വനിത സവിത കോവിന്ദായിരുന്നു അത്. രാഷ്ട്പ്രതി ഭവനിൽ മാസ്ക് തയ്ക്കുന്നവർക്കൊപ്പം ഏറെ നേരം സവിത കോവിന്ദും ചേർന്നെന്നാണ് വിവരം.
ഇതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
സുരക്ഷയാണ് മുഖ്യം... മാസ്ക് തയ്ച്ച് പ്രഥമ വനിതയും
07:22 AM Apr 23, 2020 | Deepika.com