ലു​ലു ഗ്രൂ​പ്പി​ന്‍റെ 20 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി അ​ബു​ദാ​ബി രാ​ജ​കു​ടും​ബം

07:23 AM Apr 23, 2020 | Deepika.com
അ​ബൂ​ദാ​ബി: ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​ക​ളി​ലെ ഭീ​മന്മാരാ​യ ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഓ​ഹ​രി​ക​ളി​ൽ 20ശ​ത​മാ​നം അ​ബു​ദാ​ബി രാ​ജ​കു​ടു​ബം സ്വ​ന്ത​മാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്.

രാ​ജ​കു​ടും​ബ​ത്തി​ലെ ശൈ​ഖ് താ​ഹ്നൂ​ൻ ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ഒ​രു ബി​ല്യ​ൻ ഡോ​ള​റി​ലേ​റെ വി​ല​മ​തി​പ്പു​ള്ള ഓ​ഹ​രി​ക​ൾ വാ​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ഇതേക്കുറിച്ച് ലു​ലു ഗ്രൂ​പ്പ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ര​ഭ​ങ്ങ​ൾ.