ന്യൂയോർക്ക്: ആഗോള ജനതയുടെ ആശങ്കയേറ്റി വർധിക്കുന്ന കോവിഡിനെതിരെ ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് ബാധ ആരംഭിച്ചിട്ടേയുള്ളു. അതേസമയം മറ്റ് ചിലയിടങ്ങളിൽ കോവിഡ് വ്യാപന തോത് കുറഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ മാത്രം കോവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടായില്ല- ടെഡ്രോസ് അഥനം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.
കോവിഡിനെതിരെ ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന
02:17 AM Apr 23, 2020 | Deepika.com