നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ഒരു കുടുംബത്തിലെ ആറു മലയാളികൾക്ക് കോവിഡ്. മാക്സ് ആശുപത്രി ജീവനക്കാരിക്കും കുടുംബാംഗങ്ങൾക്കുമാണ് രോഗം. ഇവർ താമസിച്ചിരുന്ന ഹൗസിംഗ് സൊസൈറ്റിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഗൗതം ബുദ്ധ് നഗർ ജില്ലയിൽ 103 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 44 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച വൈകുന്നേരം വരെ 2,585 സാമ്പിളുകളാണ് പരിശോധിച്ചത്.
കൊറോണ പ്രതിരോധങ്ങളുടെ ഭാഗമായി ഡൽഹി-നോയിഡ അതിർത്തി അടച്ചിരുന്നു.
നോയിഡയിൽ ആറു മലയാളികൾക്ക് കോവിഡ്
12:01 AM Apr 23, 2020 | Deepika.com