മ​ല​പ്പു​റ​ത്തെ കോ​വി​ഡ് രോ​ഗി നാ​ലു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ്

10:28 PM Apr 22, 2020 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് നാ​ലു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​ന്. മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി​യു​ടെ​താ​ണ് കു​ഞ്ഞ്. നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് കു​ഞ്ഞ്.

ന്യു​മോ​ണി​യ ബാ​ധി​ച്ച് ആ​ദ്യം മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. കു​ഞ്ഞി​ന് എ​ങ്ങ​നെ​യാ​ണ് രോ​ഗം വ​ന്ന​തെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല.