ബ​ലാ​ത്സം​ഗ-​പോ​ക്സോ കേ​സു​ക​ൾ​ക്ക് 28 ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​ക​ൾ

09:15 PM Apr 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന ബ​ലാ​ത്സം​ഗ കേ​സു​ക​ളും പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളും വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് 14 ജി​ല്ല​ക​ളി​ലാ​യി 28 ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. താ​ത്കാ​ലി​ക​മാ​യി ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ഓ​രോ കോ​ട​തി​യി​ലും ജി​ല്ലാ ജ​ഡ്ജി, ബെ​ഞ്ച് ക്ലാ​ർ​ക്ക്, സീ​നി​യ​ർ ക്ലാ​ർ​ക്ക് എ​ന്നി​വ​രു​ടെ ഓ​രോ ത​സ്തി​ക റെ​ഗു​ല​ർ അ​ടി​സ്ഥാ​ന​ത്തി​ലും കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്, ക​ന്പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ്/​എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​വ​രു​ടെ ഓ​രോ ത​സ്തി​ക കോ​ണ്‍​ട്രാ​ക്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും സൃ​ഷ്ടി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.