ല​ഡാ​ക്കി​ൽ ഹി​മ​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം; 37 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു

09:01 PM Apr 22, 2020 | Deepika.com
ലേ: ​ല​ഡാ​ക്കി​ൽ 37 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഹി​മ​പ്പു​ലി ആ​ക്ര​മി​ച്ചു കൊ​ന്നു. ചെ​മ്മ​രി​യാ​ടു​ക​ൾ, പ​ഷ്മി​ന ആ​ടു​ക​ൾ എ​ന്നി​വ​യെ ആ​ണ് ലേ​യ്ക്കു സ​മീ​പം പു​ലി ആ​ക്ര​മി​ച്ച​ത്.

സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് എ​ത്തി​യ ഹി​മ​പ്പു​ലി​യാ​ണ് യു​ർ​ഗോ ഗ്രാ​മ​ത്തി​ൽ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി വൈ​ൽ​ഡ് ലൈ​ഫ് എ​ക്സി​ക്യു​ട്ടീ​വ് കൗ​ണ്‍​സി​ല​ർ സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ നാ​ലാ​ഴ്ച​യ്ക്കി​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം 170 ആ​യി.