21,000 പി​ന്നി​ട്ട് ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ; 1045 പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ

08:41 PM Apr 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ൾ 21,000 ക​വി​ഞ്ഞു. ബു​ധ​നാ​ഴ്ച ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 1045 പേ​ർ​ക്കു കൂ​ടി രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ 21,125 എ​ന്ന​താ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്ക്. ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ പ്ര​മു​ഖ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഒ​ഴി​ച്ചു​ള്ള​താ​ണി​ത്.

680 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് മ​രി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 35 പേ​ർ മ​രി​ച്ചു. 16,217 പേ​ർ രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 4,228 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

431 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ് ബു​ധ​നാ​ഴ്ച ക​ണ​ക്കു​ക​ളി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. 5,649 പേ​ർ​ക്ക് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച 18 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​കെ കോ​വി​ഡ് മ​ര​ണം 269 ആ​യി ഉ​യ​ർ​ന്നു.

ഗു​ജ​റാ​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യ്ക്കു സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ്. 229 പേ​ർ​ക്ക് ഗു​ജ​റാ​ത്തി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വി​ടു​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2407 ആ​യി ഉ​യ​ർ​ന്നു. 103 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 13 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

രാ​ജ​സ്ഥാ​നാ​ണ് ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ സെ​ഞ്ചു​റി പി​ന്നി​ട്ട മ​റ്റൊ​രു സം​സ്ഥാ​നം. 133 പേ​ർ​ക്ക് ഇ​വി​ടെ രോ​ഗ​ബാ​ധ ഉ​റ​പ്പി​ച്ചു. 1868 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട് (33), മ​ധ്യ​പ്ര​ദേ​ശ് (35), തെ​ല​ങ്കാ​ന (15), ആ​ന്ധ്രാ​പ്ര​ദേ​ശ് (56), കേ​ര​ളം (11), ക​ർ​ണാ​ട​ക (9), പ​ശ്ചി​മ ബം​ഗാ​ൾ (53), ജ​മ്മു കാ​ഷ്മീ​ർ (27), ഹ​രി​യാ​ന (9), പ​ഞ്ചാ​ബ് (6), ബി​ഹാ​ർ (15), ഒ​ഡീ​ഷ (4), ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബ​ർ ദ്വീ​പ് (1) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.