എം​ജി സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് 18 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

08:20 PM Apr 22, 2020 | Deepika.com
കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്നു മാ​റ്റി​വ​ച്ച ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മേ​യ് മൂ​ന്നാം​വാ​രം മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ പ​റ​ഞ്ഞു. ആ​റ്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം മേ​യ് 18, 19 തീ​യ​തി​ക​ളി​ല്‍ പു​ന​രാ​രം​ഭി​ക്കും. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ്രൈ​വ​റ്റ് പ​രീ​ക്ഷ​ക​ള്‍ മേ​യ് 25 മു​ത​ല്‍ ന​ട​ക്കും. ആ​റ്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം മേ​യ് 25, 28 മു​ത​ല്‍ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മേ​യ് 25ന് ​ആ​രം​ഭി​ക്കും. പി​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ എ​ട്ടി​ന് തു​ട​ങ്ങും. യു​ജി ര​ണ്ടാം​സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ ര​ണ്ടാം​വാ​രം മു​ത​ല്‍ ന​ട​ക്കും. ര​ണ്ടാം​സെ​മ​സ്റ്റ​ര്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ളും ജൂ​ണി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ മേ​യ് മാ​സ​ത്തോ​ടെ ഇ​ള​വു​ക​ള്‍ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ടൈം​ടേ​ബി​ളു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക.

ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഒ​മ്പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഹോം​വാ​ല്യൂ​വേ​ഷ​ന്‍ രീ​തി​യി​ല്‍ ഒ​രാ​ഴ്ച മൂ​ല്യ​നി​ര്‍​ണ​യ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാ​ണു പ​രീ​ക്ഷ​യും മൂ​ല്യ​നി​ര്‍​ണ​യ​വും ന​ട​ത്തു​ക. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കോ​ള​ജു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും.

പ​രീ​ക്ഷ​ഫ​ലം

• 2019 ജൂ​ണി​ല്‍ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി​സി​എ​സ്എ​സ് എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് ആ​റു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

• 2019 ഏ​പ്രി​ലി​ല്‍ ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഡി​ഡി​എം​സി​എ(2015 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2014 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള തീ​യ​തി​ക​ള്‍ പി​ന്നീ​ട്.