ആം ​ആ​ദ്മി പാ​ർ​ട്ടി മു​ൻ കൗ​ൺ​സി​ല​ർ താ​ഹി​ര്‍ ഹു​സൈ​നെ​തി​രെ യു​എ​പി​എ ചു​മ​ത്തി

08:13 PM Apr 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി മു​ൻ നേ​താ​വും കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന താ​ഹി​ര്‍ ഹു​സൈ​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ങ്കി​ത് ശ​ര്‍​മ​യു​ടെ കൊ​ല​പാ​ത​ക​മു​ള്‍​പ്പെ​ടെ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. താ​ഹി​ർ ഹു​സൈ​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് ആം ​ആ​ദ്മി പു​റ​ത്താ​ക്കി​യി​രു​ന്നു.

ഫെ​ബ്രു​വ​രി 25ന് ​ബ്രി​ജ്പു​രി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ങ്കി​ത് ശ​ര്‍​മ കൊ​ല്ല​പ്പെ​ട്ട​ത്. താ​ഹി​റി​നെ​തി​രെ എ​ഫ്ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തെ​ങ്കി​ലും ഒ​ളി​വി​ല്‍ പോ​യി. കേ​സി​ൽ കീ​ഴ​ട​ങ്ങാ​നു​ള്ള അ​പേ​ക്ഷ റോ​സ് അ​വ​ന്യു കോ​ട​തി ത​ള്ളി​യി​രു​ന്നു. പി​ന്നാ​ലെ താ​ഹി​റി​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ണ്ട് പൊ​ലീ​സു​കാ​ര​ട​ക്കം 53 പേ​രാ​ണ് ക​ലാ​പ​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ലാ​പ​കാ​രി​ക​ള്‍ അ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഡ​ല്‍​ഹി പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.