ചോ​ദ്യ​ങ്ങ​ളോ​ട് താ​ൻ അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചി​ട്ടു​ണ്ടോ?; മാ​ധ്യ​മ​ങ്ങ​ളോ​ടു മു​ഖ്യ​മ​ന്ത്രി

08:03 PM Apr 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ താ​ൻ അ​സ​ഹി​ഷ്ണു​ത കാ​ണി​ച്ചി​ട്ടു​ണ്ടോ എ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ സ്പ്രിം​ഗ്ല​ർ വി​വാ​ദം സം​ബ​ന്ധി​ച്ച നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി മ​റു​ചോ​ദ്യ​മു​ന്ന​യി​ച്ച​ത്.

താ​ൻ പോ​കു​ന്ന വ​ഴി​യി​ൽ മൈ​ക്കു​മാ​യി വ​രു​ന്ന​തി​നോ​ട് വി​യോ​ജി​ച്ചി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് ഇ​രു​ന്ന​ശേ​ഷം ഏ​തെ​ങ്കി​ലും ചോ​ദ്യ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യി​ട്ടു​ണ്ടോ? എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യം.

ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​വ​സാ​ന ചോ​ദ്യ​വും ചോ​ദി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഇ​നി ന​മു​ക്കു നാ​ളെ കാ​ണാം എ​ന്നു​പ​റ​ഞ്ഞു പി​രി​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ചു ചി​ല ശു​ദ്ധ നു​ണ​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.