തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്രസർക്കാരിന്റെ അനുവാദത്തിന് വിധേയമായി നോർക്ക ആരംഭിക്കും.
ക്വാറന്റൈൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനു വേണ്ടിയാണു സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇതു വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല.
കേരളത്തിലെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്ൈറൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും.
കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നും നോർക്ക സിഇഒ പത്രക്കുറിപ്പിൽ അറിയിച്ചു.
വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ
08:06 PM Apr 22, 2020 | Deepika.com