ഐ​ഡി കാ​ർ​ഡു​ള്ള കോ​വി​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സ​ർ​ക്കാ​ർ വി​രു​ദ്ധ സ​മ​ര​ത്തി​ൽ

07:03 PM Apr 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കാ​ത്ത ചി​ല ജി​ല്ല​ക​ളി​ൽ വ​ലി​യ തോ​ത​ൽ വാ​ഹ​ന ഗ​താ​ഗ​ത​മു​ണ്ടാ​കു​ന്നു​ണ്ടെ​ന്നും ഇ​തു ഗൗ​ര​വ​മാ​യി ക​ണ്ടു നി​യ​ന്ത്രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തു​റ​ക്കു​ന്ന ചി​ല ക​ട​ക​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത് അ​പ​ക​ട​ക​ര​മാ​ണ്. അ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഐ​ഡി കാ​ർ​ഡു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സ​ർ​ക്കാ​ർ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​യോ​ഗ്യ​രാ​ണെ​ന്ന് അ​വ​ർ ത​ന്നെ ഇ​തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.