തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നു മുതൽ 500 രൂപയാണ് പ്രതിമാസം വർധിപ്പിച്ചത്. ഇതോടെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയായാകുന്നതാണ്.
ആരോഗ്യ മേഖലയിൽ ആശ വർക്കർമാരുടെ സേവനം വളരെ വലുതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇവർ സജീവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് സർക്കാർ ഉത്തരവ്
06:32 PM Apr 22, 2020 | Deepika.com