സ്പ്രി​ങ്ക്ള​ർ ക​രാ​ർ റ​ദ്ദാ​ക്ക​ണം; ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു

05:50 PM Apr 22, 2020 | Deepika.com
കൊ​ച്ചി: വി​വാ​ദ​മാ​യ സ്പ്രി​ങ്ക്ള​ർ ക​രാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സ്പ്രി​ങ്ക്ള​ർ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. നി​ല​വി​ൽ ഡേ​റ്റാ ശേ​ഖ​രി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്പ്രി​ങ്ക്ള​റി​നെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ​യു​മു​ള്ള ആ​യു​ധ​മാ​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം. സ്പ്രി​ങ്ക്ള​റി​ന്‍റെ വെ​ബ് സ​ർ​വ​റി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് നി​ർ​ത്ത​ണം. ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​ർ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കി ന​ൽ​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ചെ​ന്നി​ത്ത​ല ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്പ്രി​ങ്ക്ള​ർ ക​രാ​റി​നെ കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കോ​ടി​യോ​ളം പേ​രു​ടെ ഡാ​റ്റ 2014 മു​ത​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ലു​ണ്ട്. ഇ​ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​സ് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ, കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യും സ്പ്രി​ൻ​ക്ല​ർ വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.