പാ​ൽ​ഘ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല: അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രു മു​സ്ലിം പോ​ലു​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

05:40 PM Apr 22, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രു മു​സ്ലിം പോ​ലു​മി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​ഭ​വ​ത്തി​നു​പി​ന്നി​ൽ മു​സ്ലിം​ക​ളാ​ണെ​ന്ന ത​ര​ത്തി​ൽ വ്യാ​പ​ക​പ്ര​ച​ര​ണം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വ​ഴി​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു നാ​ടോ​ടി സ​ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും ക​ഴി​ഞ്ഞ ദി​വ​സം പാ​ൽ​ഘ​റി​ൽ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​രാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ​യും ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ൽ 101 പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും വി​ഷ​യ​ത്തി​നു വ​ർ​ഗീ​യ നി​റം ന​ൽ​ക​രു​തെ​ന്നും അ​നി​ൽ ദേ​ശ്മു​ഖ് അ​ഭ്യ​ർ​ഥി​ച്ചു. വ​ർ​ഗീ​യ​ത​യ്ക്കും രാ​ഷ്ട്രീ​യ​ക്ക​ളി​ക​ൾ​ക്കു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്നും കൊ​റോ​ണ​യെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​ലാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ശ്ര​ദ്ധ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.