കേ​ര​ള​ത്തി​നു വിജയ്‌യുടെ കൈ​ത്താ​ങ്ങ്; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു 10 ല​ക്ഷം

05:32 PM Apr 22, 2020 | Deepika.com
ചെ​ന്നൈ: കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി ത​മി​ഴ് ന​ട​ൻ വി​ജ​യ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു 10 ല​ക്ഷം രൂ​പ​യാ​ണു വി​ജ​യ് സം​ഭാ​വ​ന ചെ​യ്ത​ത്.

കോ​വി​ഡ് കോ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​കെ 1.3 കോ​ടി രൂ​പ​യാ​ണ് ന​ട​ൻ സം​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യാ​യ പി​എം കെ​യ​റി​ലേ​ക്ക് 25 ല​ക്ഷം രൂ​പ, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 50 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കും.

കൂ​ടാ​തെ, ത​മി​ഴ് സി​നി​മ​യി​ലെ ദി​വ​സ​വേ​ത​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ രൂ​പീ​ക​രി​ച്ച ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​യു​ടെ സ​ഹാ​യ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷ​വും ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പോ​ണ്ടി​ച്ചേ​രി സ​ർ​ക്കാ​രു​ക​ളു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും വി​ജ​യ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മേ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വ​ഴി സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നേ​രി​ട്ടെ​ത്തി​ക്കാ​നു​ള്ള പ​ണ​വും വി​ജ​യ് ന​ൽ​കു​ന്നു​ണ്ട്.