മുംബൈ: റിലയന്‍സ്-ഫേസ്ബുക്ക് ഡീൽ ഇന്ത്യൻ ഓഹരി വിപണിക്ക് കുതിപ്പേകി. ജിയോ പ്ലാറ്റ്ഫോമില്‍ വിദേശ നിക്ഷേപമെത്തിയത് സൂചികകള്‍ നേട്ടമാക്കി. സെൻസെക്സ് 742.84 പോയിന്റ് (2.42 ശതമാനം) നേട്ടത്തിൽ 31,379.55ൽ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 206 പോയിന്റ് ഉയർന്ന് 9187.30ലുമാണ് ക്ലോസ് ചെയ്തത്.
റിലയൻസിന്റെ ഓഹരി വില ഉയർന്നതാണ് സൂചികൾക്ക് നേട്ടമായത്. സീ എന്റർടെയ്ന്മെന്റ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്റ് ബാങ്ക്, നെസ്ലെ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ കമ്പനികൾ നേട്ടമുണ്ടാക്കി.
അതേസമയം, ഒഎന്‍ജിസി, വേദാന്ത, എല്‍ആന്‍ഡ്ടി, സിപ്ല, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയവ നഷ്ടം നേരിട്ടു.
ഓഹരി വിപണിയിൽ കുതിപ്പ്; സെന്‍സെക്സ് 743 പോയിന്റ് നേട്ടത്തില്‍
05:22 PM Apr 22, 2020 | Deepika.com