തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു നിലവിൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്തവരെല്ലാം നിരീക്ഷണത്തിലുള്ളവരാണെന്നും മന്ത്രി അറിയിച്ചു.
വിദേശത്തു നിന്നെത്തിയ ഹൈറിസ്ക് ഉള്ളവരെയെല്ലാം പരിശോധിക്കുന്നുണ്ട്. സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. അവസാന വാക്ക് പറയാനായിട്ടില്ല. വൈറസിന്റെ സ്വഭാവം എങ്ങനെയാണെന്ന് ലോകം മനസിലാക്കി വരികയാണ്. അതുകൊണ്ട് പോരാട്ടം അവസാനിപ്പിക്കാൻ സമയമായില്ലെന്നും മന്ത്രി വ്യക്തമാക്കി.
പരിശോധനകളുടെ എണ്ണം നിലവിൽ കൂട്ടിയിട്ടുണ്ടെന്നും സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
സമൂഹവ്യാപനമില്ല, പോസിറ്റീവായവരെല്ലാം നിരീക്ഷണത്തിലുള്ളവർ: ആരോഗ്യമന്ത്രി
05:00 PM Apr 22, 2020 | Deepika.com