കൊച്ചി: സ്പ്രിങ്ക്ളർ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയിൽ. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും സുരേന്ദ്രൻ ഹർജിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കൻ കന്പനിയായ സ്പ്രിങ്ക്ളര്‍ രഹസ്യമായി സൂക്ഷിക്കുമെന്നു സര്‍ക്കാർ ഉറപ്പാക്കുന്നത് എങ്ങനെയെന്നു ഹൈക്കോടതി ചൊവ്വാഴ്ച ചോദിച്ചിരുന്നു. രോഗികളുടെ വിവരങ്ങൾ നിര്‍ണായക വിവരങ്ങള്‍ (സെന്‍സിറ്റീവ് ഡാറ്റ) അല്ലെന്ന സര്‍ക്കാർ വാദം തള്ളിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, കോവിഡെന്ന മഹാമാരിക്കു പിന്നാലെ ഡാറ്റ മഹാമാരിക്ക് ഇടവരുത്തരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
സ്പ്രിങ്ക്ളറിൽ വിജിലന്‍സ് അന്വേഷണം വേണം; കെ. സുരേന്ദ്രന് ഹൈക്കോടതിയിൽ
04:18 PM Apr 22, 2020 | Deepika.com