കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡ്രൈ​വ​റു​ടെ സ​ഹാ​യി കോ​ട്ട​യ​ത്ത്; പ​ച്ച​ക്ക​റി ക​ട അ​ട​പ്പി​ച്ചു

03:42 PM Apr 22, 2020 | Deepika.com
കോ​ട്ട​യം: പാ​ല​ക്കാ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​റു​ടെ സ​ഹാ​യി കോ​ട്ട​യം ച​ന്ത​യി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ച്ച​ക്ക​റി ക​ട അ​ട​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പാ​ല​ക്കാ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാൾക്കൊപ്പം യാ​ത്ര ചെ​യ്ത സ​ഹാ​യി​യാ​ണ് കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​വ​ന​ത്തു​നി​ന്നും ത​ണ്ണി​മ​ത്ത​നു​മാ​യി വ​ന്ന​താ​യി​രു​ന്നു ഇ​വ​ർ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ൾ പാ​ല​ക്കാ​ട്ട് ഇ​റ​ങ്ങി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ കോ​ട്ട​യം ച​ന്ത​യി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​യ​ത്തു നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ പു​ല​ർ​ച്ച​യോ​ടെ ഇ​യാ​ളെ ക​ണ്ടെ​ത്തി. പി​ന്നീ​ട് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് സാമ്പിൾ എ​ടു​ത്ത​തി​ന് ശേ​ഷം ഇ​യാ​ളെ പാ​ല​ക്കാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ക്കി.

കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ക​ട​യി​ല്‍ ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ 17 പേ​രു​മാ​യി ഇ​യാ​ള്‍ സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​താ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി.​ഇ​ന്നു രാ​വി​ലെ ക​ട​യു​ട​മ​യെ​യും ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളെ​യും കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് സാ​മ്പിൾ എ​ടു​ത്തു.

ക​ട അ​ട​പ്പി​ക്കു​ക​യും 17 പേ​ർ​ക്കും ഹോം ​ക്വാ​റ​ന്‍റൈ​​നി​ല്‍ പോ​കാ​ൻ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. ഇ​വ​രി​ല്‍ ആ​ര്‍​ക്കും നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം വ്യാഴാഴ്ച ല​ഭി​ക്കും.